ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ തകർന്നടിഞ്ഞ് ഡല്‍ഹി ക്യാപിറ്റൽസ്. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 50 താം മത്സരത്തിൽ 80റൺസിനാണു ഡൽഹി തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പർ കിങ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 179 റൺസ് മറികടക്കാൻ ഡൽഹിക്ക് സാധിച്ചില്ല. ചെന്നൈയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 16.2 ഓവറിൽ 99റൺസിന് പുറത്തായി.
#Anbuden, Ungal Chennai Super Kings! Sealing the final home match in the league stage, with a terrific win! #WhistlePodu #Yellove ?? pic.twitter.com/5h6e6veur5
— Chennai Super Kings (@ChennaiIPL) May 1, 2019
31 പന്തിൽ 44 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഡൽഹിയയുടെ ടോപ്സ്കോറർ. ശിഖർ ധവാനും(19) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പൃഥ്വി ഷാ(4), ഋഷഭ് പന്ത്(5), കോളിന്‍ ഇന്‍ഗ്രാം(1), അക്ഷാര്‍ പട്ടേല്‍(9), റൂത്ത്‌ഫോര്‍ഡ്(2), മോറിസ്(0),ജഗദീഷ(6), മിശ്ര(8) എന്നിവരാണ് പുറത്തായി. സൂപ്പർ കിങ്സിനായി ഇമ്രാൻ താഹിർ നാലും, രവീന്ദ്ര ജഡേജ മൂന്നും, ദീപക്, ചഹാർ എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു. ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങും ജയം എളുപ്പമാക്കി
Not our night. Chin up and aim to come back stronger in our last game at #QilaKotla ?#CSKvDC #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/rIOdlZg8Ng
— Delhi Capitals (@DelhiCapitals) May 1, 2019
സുരേഷ് റെയ്ന(59) ധോണി(22 പന്തില്‍ പുറത്താകാതെ 44) ജഡേജ(10 പന്തില്‍ 25) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഡുപ്ലസിസ് (39), ഷെയിൻ വാട്സൺ(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അമ്പാട്ടി റായിഡു പുറത്താവാതെ(5) നിന്നു. ഡൽഹിക്കായി ജഗദീഷ രണ്ടും മോറിസും അക്ഷാർ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി.
#CSK bossing the #VIVOIPL Points Table ? pic.twitter.com/ZueJX2JbHE
— IndianPremierLeague (@IPL) May 1, 2019
ഈ ജയത്തോടെ 18പോയിന്റുമായി ഡൽഹിയെ പിന്നിലാക്കി നഷ്ടപെട്ട ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുപിടിച്ചു. 16പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
#Thala MS Dhoni is the Man of the Match for tonight's game ?? pic.twitter.com/jime9Dlko4
— IndianPremierLeague (@IPL) May 1, 2019
For you, Super Fans! This win, a tribute, with #Yellove from the Lions for your endearing support, through thick and thin! Thank you! #WhistlePodu ?? pic.twitter.com/KMLkzPJ3jQ
— Chennai Super Kings (@ChennaiIPL) May 1, 2019
Post Your Comments