മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് ഇന്ന് ജീവന്മരണ പോരാട്ടം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി കാത്തിരിക്കുകയാണ് ബാംഗ്ലൂർ ആരാധകർ. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം. നിലവിൽ ഡൽഹി അഞ്ചാം സ്ഥാനത്തും, ബാംഗ്ലൂർ നാലാം സ്ഥാനത്തുമാണ്.
സീസണിൽ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് ഇന്ന് ജയിച്ച് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം. അതേസമയം, ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാറ്റിംഗിലും ബൗളിംങ്ങിലും ആശങ്കയുണ്ട് മുംബൈക്ക്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു.
Read Also:- മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
എന്നാൽ, അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ഡല്‍ഹി വരുന്നത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍ എന്നിവർ തകർപ്പൻ ഫോമിലാണ്. ആന്റിച്ച് നോര്‍ക്കിയയും കുല്‍ദീപ് യാദവും നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയും ശക്തം. ഇന്ന് ഡൽഹി ജയിച്ചാൽ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം.
Post Your Comments