കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 40 എംഎല്‍എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
മോദിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനം നടത്തി കുതിരക്കച്ചവടത്തിന് പ്രേരിപ്പിക്കുകയാണ് പ്രധാനമന്ത്രി.
മോദി ഇത്തരം നുണകള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തൃണമൂല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments