ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പരാമർശം വിവാദമാകുന്നു . മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ എന്ന നിലക്ക് കര്‍ക്കരെ അഗ്രഗണ്യനായിരുന്നില്ലെന്നും ജോലിക്കിടെ മരിച്ചതു കൊണ്ടാണ് ഹേമന്ത് കര്‍ക്കരെ രക്തസാക്ഷിയായതെന്നും മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി സുമിത്ര പറയുന്നു. ‘രണ്ട് കാര്യങ്ങളാണ് കര്‍ക്കരെയുടെ കാര്യത്തിലുള്ളത്.
ജോലിക്കിടെ മരിച്ചതു കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്. ഇനി പോലിസ് ഓഫിസര്‍ എന്ന നിലക്ക് അദ്ദേഹം ശരിയായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഞങ്ങള്‍ പറയുക.’ – സുമിത്ര മഹാജന്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാവും ഭോപാലില്‍ നിന്നുള്ളസ്ഥാനാര്‍ഥിയുമായ ദിഗ് വിജയ് സിങ് കര്‍ക്കരെയുടെ സുഹൃത്താണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ഇതിന് തന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍.എസ്.എസ് ബോംബ് ഉണ്ടാക്കുന്ന ഭീകര സംഘടനയാണെന്ന് തുടര്‍ച്ചയായി ആരോപിക്കാറുണ്ടായിരുന്നു.
ഹേമന്ത് കര്‍ക്കരെ നടത്തിയ അറസ്റ്റുകളെല്ലാം ദിഗ് വിജയ് സിങ്ങിന്റെ ആജ്ഞ പ്രകാരമായിരുന്നുവെന്നു കേട്ടിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.പ്രഗ്യാ സിങ് മാത്രമല്ല കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദിലീപ് പട്ടീദാറും പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 2008 നവംബറിലാണ് ദിലീപിനെ മഹാരാഷ്ട്ര എ.ടി.എസ് ചോദ്യം ചെയ്യാനായി ഇന്‍ഡോറില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ദിലീപ് ഒരിക്കലും തിരിച്ചു വന്നിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. ഇയാളെ കാണാതായത് ലോകസഭയില്‍ ഉയര്‍ത്തിയിരുന്നു. കോടതികളിലും കേസ് നിലനില്‍ക്കുന്നുണ്ട്. ദിലീപ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് അവര്‍ ആരോപിച്ചു.
Post Your Comments