ലാഹോർ: ലഷ്കർ ഇ തോഷിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി. മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഇയാൾക്ക് തടവ് ശിക്ഷയെക്കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
Also Related: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കേസിലാണ് കോടതി വിധി വന്നിരിക്കുന്നത്.നിരവധി ഭീകരാക്രമണ കേസിൽ പ്രതിയായ ഇയാൾക്ക് നേരത്തെ നാല് കേസുകളിൽ നിന്നായി 21 വർഷം ജയിൽ ശിക്ഷ പാക് ഭീകരവിരുദ്ധ കോടതി വിധിച്ചിരുന്നു. ഇതോടെ ജമാഅത്തുദ്ദഅവ എന്ന ഭീകര സംഘടനയുടെ തലവനായ സയിദ് 36 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും.
Also Related: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രത്തിൻ്റെ പുതിയ പതിപ്പ്, ഒരു ലക്ഷം എം3 യന്ത്രങ്ങൾ കേരളത്തിലെത്തി
2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവരടക്കം 164 ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. താജ് ഹോട്ടലില്‍ ക്യാംപ് ചെയ്ത ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടയിൽ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. സയിദിൻ്റെ തലക്ക് അമേരിക്ക 10 മില്യൺ യുഎസ് ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments