News

‘സൈനിക വേഷം ആർക്കും ധരിക്കാൻ സാധിക്കുമോ?’: പ്രധാനമന്ത്രി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്

2016 മുതൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്

ന്യൂഡൽഹി : ഇന്ത്യൻ സൈനികരോടൊപ്പമുള്ള ദീപാവലി ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. സൈന്യത്തിൽ ഇല്ലാത്തവർക്കും സൈനിക വേഷം ധരിക്കാൻ സാധിക്കുമോ എന്നാണ് ദിഗ്‌വിജയ് സിങ് ചോദിക്കുന്നത്. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജ്യത്തെ ഏത് പൗരന്മാർക്കും, സൈന്യത്തിൽ ഇല്ലാത്തവർക്കും സൈനിക വേഷം ധരിക്കാൻ സാധിക്കുമോ’-ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇക്കാര്യം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെയും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. ഇതിൽ ഒരു വിശദീകരണം വേണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.

 

ഇത്തവണ ജമ്മു കശ്മീർ അതിർത്തിയിലെ നൗഷേറ ജില്ലയിൽ സൈന്യത്തോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ആഘോഷത്തിൽ സൈനിക വേഷത്തിലായിരുന്നു മോദി എത്തിയത്. 2016 മുതൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ 2017ലാണ് അദ്ദേഹം സൈനിക വേഷത്തിൽ ആഘോഷത്തിന് എത്തുന്നത്. അധികാര മുദ്രകളൊന്നുമില്ലാത്ത സൈനിക വേഷമാണ് അദ്ദേഹം ധരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരത്തിൽ സൈനിക വേഷത്തിൽ എത്തുന്നതിനെതിരെ നേരത്തെയും കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button