
ന്യൂഡല്‍ഹി : ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ് വിജയ് സിംഗിന്റെ ആരോപണം.
‘തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി ഹിന്ദുത്വം അപകടത്തിലാണ്, ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യുക എന്ന പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍ വരും. എന്നാൽ, നിങ്ങൾ വോട്ട് കൊടുക്കരുത്. ഹിറ്റ്ലറിന്‍റെ അതേ നയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്. ഹിറ്റലര്‍ ജര്‍മ്മനിയെ തകര്‍ത്തത് പോലെ ബിജെപി ഇന്ത്യയെ തകര്‍ക്കുകയാണ്’ – ദിഗ് വിജയ് ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ 30-നാണ് മധ്യപ്രദേശിലെ പൃഥ്വിപുര്, റൈഗാവ്, ജോബട്ട് എന്നിവടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലങ്ങള്‍ നവംബര്‍ രണ്ടിന് പ്രഖ്യാപിക്കും.
Post Your Comments