ഡൽഹി: നെഹ്‌റു-ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് പൂജ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷ മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർഭാഗ്യകരമാണെന്നും അവ ഒഴിവാക്കാനാകുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അശോക് ഗെഹ്ലോട്ടിനെ പിൻവലിച്ചതിനെ കുറിച്ച് സംസാരിക്കുകായായിരുന്നു ദിഗ്‌വിജയ സിംഗ്.
‘അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക സ്ഥാനാർത്ഥി ആക്കാനാകുമെന്ന് ഇതുവരെ തോന്നിയിരുന്നു. അദ്ദേഹം മത്സരിച്ചിരുന്നുവെങ്കിൽ ആ തീരുമാനത്തെ ബഹുമാനിച്ചേനെ. അദ്ദേഹം എല്ലായ്പോഴും കോൺഗ്രസിന്റെ വിശ്വസ്തനായിരുന്നു,’ ദിഗ്‌വിജയ സിംഗ് പറഞ്ഞു.
കളിക്കുന്നതിനിടെ തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
അതേസമയം ദിഗ്‌വിജയ സിംഗ് നാളെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം സിംഗ് ഡൽഹിയിലേക്ക് മടങ്ങിയിരുന്നു.
Post Your Comments