ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് സിബിഐ സുപ്രീംകോടതിയിൽ. അതേസമയം കൊൽക്കത്ത പൊലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെതിരെയുള്ള തെളിവുകൾ നാളെ ഹാജരാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങിയ ബെഞ്ചിൻറേതാണ് നിർദേശം.
ചീഫ് ജസ്റ്റിസ് അറസ്റ്റിന് ആവശ്യമായ തെളിവുകളും വാദങ്ങളും അറിയക്കാൻ നിർദേശിച്ചു. രാജീവിനെതിരായ തെളിവുകൾ തന്നെ ഹാജരാക്കാൻ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ ആവശ്യപ്പെടുകയായിരുന്നു. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.
നേരത്തെ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിൻറെ തലവനായിരുന്നു രാജീവ് കുമാർ. സുപ്രീംകോടതി 2014ൽ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
രാജീവ് കുമാർ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാനായി കേസിന്റെ തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകൾ സിബിഐയ്ക്ക് കൈമാറാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് ആരോപണം
Post Your Comments