KeralaLatest News

ഐഎസ് കേസ്: റിയാസ് റിമാന്‍ഡില്‍

ഐഎസില്‍ ചേരുന്നതിനായി കാസര്‍കോട് നിന്നും പതിനഞ്ചു യുവാക്കള്‍ അഫ്ഗാനിസ്ഥാനിലേയ്ക്കും സിറിയയിലേയ്ക്കും കടന്ന കേസിലാണ് പാലക്കാട് സ്വദേശിയായ റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്

കൊച്ചി: ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി എന്‍ഐഎ കോടതിയിലാണ് റിയാസിനെ ഹാജരാക്കിയത്. കൊച്ചിയിലടക്കം സ്‌ഫോടനം നടത്താന്‍ ഇരുന്നതായാണ് റിയാസിന്റെ മൊഴി. 30 ദിവസത്തേയ്ക്കാണ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ നല്‍കിയ അപേക്ഷ മെയ് ആറാം തീയതി പരിഗണിക്കും.

ഐഎസില്‍ ചേരുന്നതിനായി കാസര്‍കോട് നിന്നും പതിനഞ്ചു യുവാക്കള്‍ അഫ്ഗാനിസ്ഥാനിലേയ്ക്കും സിറിയയിലേയ്ക്കും കടന്ന കേസിലാണ് പാലക്കാട് സ്വദേശിയായ റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനകളിേയ്ക്കും മറ്റും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യ കണ്ണിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുമായും വളപ്പട്ടണം ഐഎസ് കേസിലെ പ്രതി അബ്ദുള്‍ ഖയൂബുമായും റിയാസ് ഓണ്‍ലൈനിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button