കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ബുധനാഴ്ച രണ്ടാംഘട്ട വിധി പറയും. 2010 മാര്‍ച്ച് 23നാണ് ന്യൂമാന്‍ കോളേജിലെ
രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയത്.
Read Also: കർക്കടക വാവു ബലി: വീടുകളിൽ ബലി ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ട ആചാരങ്ങൾ
സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കിയ 11 പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്‌കര്‍ വിധിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ എം.കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.
സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരില്‍ 11 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
ആക്രമണം ആസൂത്രണം ചെയ്തെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്ന കുഞ്ഞുണ്ണിക്കര എം കെ നാസര്‍, അശമന്നൂര്‍ സവാദ് എന്നിവര്‍ നേരത്തെ ഒളിവിലായിരുന്നു. ഇവരെ കൂടാതെ അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നീ പ്രതികളാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്.
Post Your Comments