കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി. വിസ ഏജന്റിന്റെ ചതിയില്‍പെട്ടാണ് കുവൈറ്റിലെ സ്വദേശിയുടെ വീട്ടില്‍ മലയാളി യുവതി ഗാര്‍ഹിക പീഡനത്തിനിരയായത്, ഇതേതുടര്‍ന്ന് ആത്മഹത്യയുടെ വക്കോളമെത്തിയ പാലക്കാട് സ്വദേശിനി ലത ചന്ദ്രനെയാണ് കുവൈറ്റില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്.
പി ഡി പി യുടെ പ്രവാസി സംഘടനയായ കുവൈറ്റ് പി സി എഫ് പ്രസിഡന്റ് റഹിം ആരിക്കാടിയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ സ്വദേശിയുടെ വീട്ടില്‍ നിന്ന് രക്ഷപെടുത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയില്‍ എത്തിക്കുകയും നാട്ടിലേയ്ക്കയക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് പി സി എഫ് നേതാക്കളായ സലിം താനാളൂര്‍, ഹുമയൂണ്‍ അറയ്ക്കല്‍, സിറാജുദ്ധീന്‍ തൊട്ടാപ്പ് തുടങ്ങിയവരുടെ നേത്ര്വത്വത്തില്‍ സാമ്പത്തിക സമാഹരണം നടത്തുകയും ലതചന്ദ്രന് കൈമാറുകയും ചെയ്തു.
Post Your Comments