കുവൈത്തില്‍ ആശ്രിത വിസയിലുള്ളവര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനി പ്രത്യേകാനുമതി വേണം. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ അനുമതി കൂടാതെ കാറ്റഗറി 22 അഥവാ ആശ്രിത ഗണത്തില്‍ പെടുന്നവര്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കരുതെന്നു ഗതാഗത വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത്.
രാജ്യത്തെ നിരത്തുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അധികം വാഹനം രാജ്യത്തുണ്ട്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തി വാഹനപ്പെരുപ്പം കുറക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കുടുംബ നാഥന്റെ ജോലി ശമ്പളം എന്നിവ മാനദണ്ഡമാക്കിയാണ് ആശ്രിത വിസയിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. ഭര്‍ത്താവിന് 600 ദീനാറിന് മേല്‍ ശമ്പളമുണ്ടായിരിക്കുക, കുട്ടികള്‍ ഉണ്ടായിരിക്കുക, ഭര്‍ത്താവിന്റെ ജോലി ഉപദേശകര്‍, വിദഗ്ധര്‍, ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സര്‍വകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വീട്ടമ്മമാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുള്ളൂ.
Post Your Comments