ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ചു കേന്ദ്ര ആദ്യന്തര മന്ത്രാലയം വിശദീകരണം തേടി നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിയുടെ പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തി പരാതി ലഭിച്ചതിന് ശേഷമാണ് ഈ നടപടി. ബി.ജെ.പി എം.പി ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് ചില രേഖകളോടെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്.
പരാതി ഇങ്ങനെ, ‘ബാക്ക്പ്സ് ലിമിറ്റഡ് എന്ന് പേരുള്ള ഒരു കമ്പനി നിങ്ങൾ 2003 ൽ യുകെയിൽ രജിസ്റ്റർ ചെയ്തതായി പുറത്തു വന്നിരുന്നു. ഇതിൽ സൗത്ത്ഗേറ്റ് സ്ട്രീം വിൻസ്റ്റർ, ഹാംഷെയർ എസ്023 9 ഇ.കെ. 10/10/2005, 31/10/2006 ന് കമ്പനി വാർഷിക റിട്ടേണുകളിൽ ഫയൽ ചെയ്ത പ്രകാരം നിങ്ങളുടെ ജനനത്തീയതി 19/06/1970 എന്ന പേരിൽ നൽകിയിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ ദേശീയതയെ ബ്രിട്ടീഷുകാരനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു’ എന്നാൽ അമേത്തിയിൽ നൽകിയ നാമ നിർദ്ദേശ പത്രികയിൽ ഇന്ത്യൻ പൗരത്വം ആണെന്നാണ് നൽകിയത്.
2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നാണ് സ്വാമിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി.സി. ജോഷി നോട്ടീസ് അയച്ചിരിക്കുന്നത്.കന്പനിയുടെ രേഖകളിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 20 ന് ഉത്തർപ്രദേശിലെ അമേത്തിയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവാൽലാലും 11 പേജുള്ള പരാതി രാഹുലിനെതിരെ നൽകിയിരുന്നു. കോൺഗ്രസ് നേതാവിന്റെ നാമനിർദ്ദേശ പത്രികകളോട് എതിർപ്പ് പ്രകടിപ്പിച്ചാണ് ഇദ്ദേഹം അമേഠി ഓഫീസർക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരായ ആരോപണങ്ങൾ അദ്ദേഹത്തിന്റെ യഥാർത്ഥ പേര്, പൗരത്വം, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയ്ക്കെതിരായി ആണ് പരാതി ഉയർത്തിയത്.
ഏപ്രിൽ 5 ന് വയനാട്ടിലും ഏപ്രിൽ 10 ന് അമേഠി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിലും ഇന്ത്യൻ പൗരത്വം ആണ് നൽകിയത്. ഇതിനെതിരെയാണ് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം.
Post Your Comments