കൊച്ചി: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്. മുന്നറിയിപ്പിനേ തുടര്‍ന്ന് ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരേ കുറിച്ച് എല്ലാ ദിവസവും രാവിലെ ഒന്‍പത് മണിക്ക് വിവരം നല്‍കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വിവരം നല്‍കാതിരുന്നാല്‍ ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും പരിശോധന നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 21-ന് ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ളവര്‍ പാലക്കാടും കാസര്‍കോടുമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഇന്നലെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
Post Your Comments