കൊച്ചി: തമിഴ് തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്ഫോടനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ‘അരപുര് ലായകം’ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സിനഗോഗ് അടക്കമുള്ള കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. ശ്രീലങ്കന്‍ സ്ഫോടനത്തിന് ശേഷം തീവ്രവാദികള്‍ കൊച്ചിയിലേക്ക് കടന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു.
Post Your Comments