KeralaLatest News

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടന്‍

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് നിര്‍ദിഷ്ട സ്ഥലത്ത് പ്രവേശിച്ച്‌ പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ടത് പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയിലായതിനാലാണ് പഠനം തുടങ്ങാന്‍ സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി കൂടി ആവശ്യമായി വന്നത്. അനുമതി ലഭിച്ചതോടെ പഠനം ഉടന്‍ ആരംഭിക്കണമെന്ന് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബിന് ജലവിഭവ വകുപ്പ് നിര്‍ദേശം നല്‍കി.

ജലവിഭവ വകുപ്പിന് കീഴിലെ ഐഡിആര്‍ബി വിഭാഗമാണ് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒരു വര്‍ഷത്തെ നാല് സീസണുകളായി തിരിച്ചാണ് ഏജന്‍സി പഠനം നടത്തുക. പുതിയ ഡാം വരുന്നത് ഓരോ സീസണിലും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നത് പഠനത്തിന് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button