കൊച്ചി : മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം രാത്രിയില്‍ തുറന്നുവിട്ടിരുന്നു. ഇതിനെതിരെ മുന്‍ മന്ത്രി എം.എം. മണി പരസ്യമായ് രംഗത്ത് വരികയും ചെയ്തു. മുല്ലപ്പെരകിയാര്‍ ജലബോംബായി വണ്ടിപ്പെരിയാറിന് മുകളില്‍ നില്‍ക്കുകയാണെന്നും വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എം.എം മണി പറഞ്ഞിരുന്നു.
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മന്ത്രിയുടെ പരാമര്‍ശനത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. നേരത്തേ ഇത് പറഞ്ഞ നാട്ടുകാരെ മുഴുവന്‍ അനാവശ്യ അപകട ഭീതി പരത്തുന്നവര്‍ എന്ന് വിശേഷിപ്പിച്ച് കേസ് കാണിച്ച് ഭയപ്പെടുത്തിയ മുഖ്യമന്ത്രി എം എം മണിക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുകയോ അല്ലേങ്കില്‍ മുന്‍ മന്ത്രി പറഞ്ഞത് ശരി വച്ച് മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യാനുള്ള നീക്കം തുടങ്ങണമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : രാജ്യമാണ് എനിക്ക് പരമപ്രധാനം, രാജ്യദ്രോഹികള്‍ക്കെതിരെ തുറന്ന് സംസാരിക്കും: വധഭീഷണിക്കെതിരെ കങ്കണ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും.
‘വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല’പറഞ്ഞത് എം എം മണിയാശാനാണ്. കേരളത്തിന്റെ മുന്‍ വൈദ്യുത വകുപ്പ് മന്ത്രി . ഇത് പറഞ്ഞ നാട്ടുകാരെ മുഴുവന്‍ അനാവശ്യ അപകട ഭീതി പരത്തുന്നവര്‍ എന്ന് വിശേഷിപ്പിച്ച് കേസ് കാണിച്ച് ഭയപ്പെടുത്തുകയാണ് മുഖ്യമന്ത്രി അന്ന് ചെയ്തത്. ഒന്നുകില്‍ അപകട ഭീതി പരത്തിയ മണിയാശാനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കില്‍ മണിയാശാന്‍ പറഞ്ഞത് ശരി വച്ച് മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യാനുള്ള നീക്കം തുടങ്ങണം’ .
Post Your Comments