Latest NewsNewsIndia

മുല്ലപ്പെരിയാർ: ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് വ്യക്തമാക്കി തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ. സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിച്ചാകും ജലനിരപ്പ് ഉയർത്തുകയെന്നും അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിയാലോചന നടത്തുമെന്നും ദുരൈ മുരുകൻ കൂട്ടിച്ചേർത്തു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിയതിനെ തുടർന്ന് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നാല് ,അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. നാല് ഷട്ടറുകളിലൂടെ 2300 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button