Nattuvartha

കാത്സ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴുപ്പിച്ച മാമ്പഴം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ

കൊടുമൺ: കാത്സ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴുപ്പിച്ച മാമ്പഴം വ്യാപകം, കാത്സ്യം കാർബൈഡ് പോലുള്ള വിഷമയമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങ നാട്‌ മുഴുവൻ വില്പനക്ക് വെച്ചിരിക്കുന്നു. ഭക്ഷ്യവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഇവ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാൻ അധികാരമുണ്ടെങ്കിലും ഇടപെടുന്നില്ല.

എന്നാൽ കച്ചവടക്കാർ ഉപയോക്താക്കളെ വിശ്വസിപ്പിക്കാൻ വിഷം വെച്ച് പഴുപ്പിച്ച മാങ്ങ വെച്ചിരിക്കുന്ന കുട്ടയിൽ കുറച്ച് കച്ചിയും വെച്ചിരിക്കും. കച്ചിയിൽ വെച്ച് പഴുപ്പിച്ച മാമ്പഴം വിഷരഹിതമായതിനാൽ വിശ്വാസത്തോടെ കഴിക്കാം. രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങക്കെല്ലാം ഒരേ നിറമാണ്. അത് ആകർഷകവുമാണ്. കടകളിൽ മാത്രമല്ല വഴിയോരങ്ങളിലും ഇത്തരം വിഷം നിറഞ്ഞ മാമ്പഴം വിൽക്കുന്നവർ ഏറെയുണ്ട്.റെയുണ്ട്. മാങ്ങ വീടുകളിൽനിന്ന്‌ ഒരുമിച്ച് വിലയ്‌ക്കെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്നു. ഇവ ദിവസവേതനത്തിന് ആളുകളെ വെച്ച് പ്രധാന പാതകളിലെ തണലുള്ള സ്ഥലങ്ങളിലുമായി വിൽപ്പന നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button