Health & Fitness

മലേറിയയെ തുരത്താന്‍ വാക്‌സിന്‍ എത്തി

 

മലേറിയയെ തുരത്താന്‍ വാക്സിന്‍ എത്തി.മലേറിയ എന്ന മാരക രോഗം പരത്തുന്ന കൊതുകിനെ നിയന്ത്രിക്കാന്‍ നാളിതുവരെ മനുഷ്യന് സാധിച്ചിരുന്നില്ല. എന്നാലിതാ 30 വര്‍ഷത്തെ ശ്രമഫലമായി ലോകത്തെ ആദ്യത്തെ മലേറിയ പ്രതിരോധ വാക്സിന്‍ ആഫ്രിക്കയിലെ മലാവിയില്‍ ഉപയോഗിച്ച് തുടങ്ങി. ആര്‍ടിഎസ്, എസ് എന്ന പേരില്‍ അറിയപ്പെടുന്ന വാക്സിന്‍ രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണു ലഭ്യമാക്കുക.

മൂന്ന് രാജ്യങ്ങളിലായി ഈ വര്‍ഷം 3.60 ലക്ഷം കുട്ടികള്‍ക്കു കുത്തിവയ്പ് നല്‍കും.9 മാസത്തിനിടെ 3 ഡോസും, 2 വയസ്സിന് മുന്‍പ് അവസാന ഡോസുമായി മൊത്തം 4 ഡോസ് കുത്തിവെയ്പാണ് നല്‍കുന്നത്. പ്രതിവര്‍ഷം 4.35 ലക്ഷം പേരാണ് ലോകത്ത് മലേറിയ ബാധിച്ചു മരണപ്പെടുന്നത്. ഇതില്‍ ഏകദേശം രണ്ടര ലക്ഷത്തിലേറെ പേര്‍ ആഫ്രിക്കയിലാണ്.2016 ല്‍ ഇന്ത്യയില്‍ 331 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്. വാക്സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയപ്പോള്‍, പത്തില്‍ നാലു പേരുടെ രോഗം പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button