പാലക്കാട്: പിഞ്ചുകുഞ്ഞിന് വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്. ബിസിജിയുടെ കുത്തിവപ്പ് എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ, 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സീനാണ് കുഞ്ഞിന് നൽകിയത്.
Read Also : നെഹ്റു അറിയപ്പെട്ടിരുന്നത് പ്രവര്‍ത്തികളിലൂടെ: മ്യൂസിയത്തിന്റെ പേരുമാറ്റിയതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി ഇവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ആശുപത്രി ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു. നിലവിൽ കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Post Your Comments