Nattuvartha

ചാവക്കാട് ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലേക്ക് വലിച്ചുകയറ്റി

ചാവക്കാട്: ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം , ചാവക്കാട് ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. എടക്കഴിയൂർ തെക്കേമദ്രസയിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് തിമിംഗിലത്തിന്റെ ജഡം തിരയ്ക്കൊപ്പം കരയ്ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള തിമിംഗിലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

ചാവക്കാട് കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് ഇത് കരയ്ക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറി(ഐ.യു.സി.എൻ.‍)ന്റെ സംരക്ഷിതപട്ടികയിൽ ഉൾപ്പെട്ട ജീവിയാണ് ബാലീൻ തിമിംഗിലം.

താവക്കാട് പുന്നയൂർ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലേക്ക് വലിച്ചുകയറ്റി. ഏറെ ശ്രമപ്പെട്ടാണ് ജഡം തീരത്തുനിന്ന് കയറ്റിയത്. തുടർന്ന് കരയിൽ കുഴിയെടുത്ത് മറവുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button