KeralaLatest News

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദിൽ ലഭിച്ചു: വില 28 കോടി

വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി കടലിൽ നിന്നും ലഭിച്ച കോള് നാടുമുഴുവൻ ചർച്ചയായിരിക്കുന്നു. മീൻ പിടിക്കാൻ ഇറങ്ങിയവർക്ക് കിട്ടിയത് കോടിക്കണക്കിന് രൂപ വിലയുള്ള തിമിംഗല ഛർദിലാണ്.

വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് വൈകുന്നേരത്തോടെയാണ് കടലിൽ നിന്നും തിമിംഗല ഛർദിൽ ലഭിച്ചത്. ഏകദേശം 28.5 കിലോഗ്രാം തൂക്കമുള്ള ഇതിന് അന്താരാഷ്ട്ര വിപണിയിൽ 28 കോടി രൂപ വില ലഭിക്കും. ശ്രദ്ധയോടെ ഇത് തീരത്തെത്തിച്ച മത്സ്യത്തൊഴിലാളികൾ തീരസംരക്ഷണ പോലീസിന് സാധനം കൈമാറി.

Also read:31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും: യുപി ടൂറിസം മേഖലയിൽ പുതിയ കുതിപ്പ്
പോലീസ് പിന്നീട് ഇത് കേരള വനം വകുപ്പിനെ ഏല്പിച്ചു. തിമിംഗലങ്ങളുടെ ദഹന വ്യവസ്ഥയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഛർദിൽ അഥവാ ആംബർഗ്രിസ്, പെർഫ്യൂം നിർമ്മാണ കമ്പനികൾ വൻ വിലകൊടുത്ത് വാങ്ങുന്ന വസ്തുവാണ്. ഇത് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button