
ചാവക്കാട് പുത്തൻ കടപ്പുറത്ത് കഴിഞ്ഞ ദിവസം വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. ഇന്നലെ പ്രാവുകൾക്കൊപ്പം കോഴികളെയും കൊലപ്പെടുത്തിയിരുന്നു. പ്രത്യേകതരം രീതിയിലാണ് ഇവ പ്രാവുകളെ ഇല്ലാതാക്കുന്നത്. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്. തിരുവത്ര ഇഎംഎസ്. നഗര്‍ സ്വദേശി സൈനുദ്ധീന്റെ വീട്ടിലാണ് ഇന്നും ആക്രമണമുണ്ടായത്. പുലർച്ചെയാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്.
Post Your Comments