![](/wp-content/uploads/2021/04/sea.jpg)
തൃശൂർ: ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. ആറ് പേരാണ് അപകടത്തിൽപെട്ടത്.
ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്.
അതേസമയം, വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.
മരിച്ച കിങ്സ്റ്റോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന്, മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.
Post Your Comments