കാഞ്ഞങ്ങാട്: വ്യത്യസ്തമായ മാലമോഷണം, സദ്യ കഴിച്ചശേഷം കൈകഴുകുന്ന വയോധികമാരുടെ മാല മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടു സ്ത്രീകളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ജ്യോതി എന്ന ദിവ്യ (42), ജയന്തി (44), എന്നിവരാണ് അറസ്റ്റിലായത്.
ഇത്തരത്തിൽ കവർച്ച നടത്തിയ പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ 25-ലേറെ കേസുകൾ ഇവരുടെ പേരിലുണ്ട്. പല സ്റ്റേഷനിലും പല പേരുകളാണുള്ളത്. അതിനാൽ ഇവരുടെ ഫോട്ടോ കൈമാറിയാണ് അതതു സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഇരുവരെയും തിരിച്ചറിഞ്ഞതും കേസുകളുടെ വിവരം കൈമാറിയതുമെന്ന് ഹൊസ്ദുർഗ് പോലീസ് പറഞ്ഞു.
Post Your Comments