Latest NewsCricket

ഇത്തവണ ലോകകപ്പ് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരേയൊരു അമ്പയര്‍ മാത്രം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലേക്കുള്ള അമ്പയര്‍മാരുടെ പട്ടിക ഐസിസി പുറത്ത് വിട്ടു. പട്ടികയനുസരിച്ച് ഇത്തവണ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ഒരേയൊരു ഇന്ത്യന്‍ അമ്പയറായി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത് എസ് രവിയാണ്. 16 പേരാണ് അമ്പയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 33 ടെസ്റ്റുകളിലും 42 ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും എസ് രവി അമ്പയര്‍മാരായിരുന്നിട്ടുണ്ട്.

അമ്പയര്‍മാര്‍

അലീം ദാര്‍, കുമാര്‍ ധര്‍മസേന, മറൈസ് ഇറാസ്മുസ്, ക്രിസ് ഗാഫ്നേ, ഇയാന്‍ ഗൗള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബറോ, നീല്‍ ലോംഗ്, ബ്രൂസ് ഒക്സംഫോര്‍ഡ്, എസ്.രവി, പോള്‍ റീഫല്‍, റോഡ് ടക്കര്‍, ജോയല്‍ വില്‍സന്‍, മൈക്കല്‍ ഗഫ്, റുചിര പള്ളിയാഗുര്‍ഗെ, പോള്‍ വില്‍സണ്‍.
മാച്ച് റഫറിമാര്‍: ക്രിസ് ബോര്‍ഡ്, ഡേവിഡ് ബൂണ്‍, ആന്‍ഡി പൈക്രോഫ്റ്റ്, ജെഫ് ക്രോ, രഞ്ജന്‍ മദുഗല്ലെ, റിച്ചി റാച്ചാര്‍ഡ്സണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button