KeralaLatest News

കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി: രണ്ട് പേര്‍ പിടിയില്‍

ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ വിശാഖിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു

നേമം: കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കല്ലിയൂര്‍ ചെങ്കോട് സ്വദേശി വിശാഖിന് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പുന്നമൂട് പകലൂര്‍ ശരണ്യ ഭവനില്‍ ശരത്(20), പുന്നമൂട് കുഴിയാംവിള പുത്തന്‍ വീട്ടില്‍ കൃഷ്ണപ്രദീപ്(20) എന്നിവര്‍ അറസ്റ്റിലായി. പുന്നമൂട് രക്തേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ വിശാഖിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

ശരത്തിന്റെ കൂട്ടുകാരിക്ക് മെസേജ് അയച്ചതിലുള്ള വിരോധത്തിലാണ് വിശാഖിനെ മര്‍ദ്ദിച്ചത്. സംഭവമറിഞ്ഞ് നേമം പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ്, എസ്‌ഐ എ.പി. അനീഷ്, എഎസ്‌ഐ മുഹമ്മദ് അലി, സിപിഒമാരായ ബിജു, സുനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button