ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്.
രാജിയത്തെ മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരണാസിക്കാര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉള്ളതെന്നും സുഷമ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും സുഷമസ്വരാജ്.അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ പത്രികാ സമര്‍പ്പണത്തിന് എന്‍ഡിഎയുടെ എല്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിനായി വാരാണസിയില്‍ എത്തിയിരുന്നു.മെയ് 19നാണ് വാരാണസിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്.
Post Your Comments