കൊൽക്കത്ത : നിർണായക മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഈഡൻ ഗാർഡൻസിൽ നടന്ന 43ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 4 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 176 റൺസ് അനായാസം റോയൽസ് മറികടന്നു. 19.2 ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് സ്വന്തമാക്കി.
? on the Playoffs spot!
Here's how our successful chase panned out at the Eden Gardens tonight! ?#HallaBol #KKRvRR #RR pic.twitter.com/JF0lnhfKXs
— Rajasthan Royals (@rajasthanroyals) April 25, 2019
അജിങ്ക്യാ രഹാനെ(34), സഞ്ജു സാംസണ്‍(22) , റിയാന്‍ പരാഗ്(47 എന്നിവരാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ശേഷം ജോഫ്ര ആര്‍ച്ചര്‍ ബൗണ്ടറിയും,സിക്സറും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
A tough defeat in a game that went down to the wire. #KKRvRR #VIVOIPL #KKRHaiTaiyaar pic.twitter.com/BXkjAiXCon
— KolkataKnightRiders (@KKRiders) April 25, 2019
ദിനേശ് കാർത്തിക്കാണ്(50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് ) കൊൽക്കത്തയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ക്രിസ് ലിൻ(0),ഗിൽ(14), റാണ(21),നരെയ്‌ൻ(11), റസല്‍(14), ബ്രാത്ത്‌വെയ്റ്റ്(5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപെട്ടത്.
A look at the Points Table after Match 43 of #VIVOIPL pic.twitter.com/wGdvdNU0br
— IndianPremierLeague (@IPL) April 25, 2019
ഈ ജയത്തോടെ എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് സാധ്യതകള്‍ തെളിഞ്ഞു. തുടർച്ചയായ ആറാം തോൽവിയുമായി ആറാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവർ — 175/6, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 19.2 ഓവർ — 177/7.
Jofra finishes it off in style. Great victory for the @rajasthanroyals ?? pic.twitter.com/0Oc9S2aEQ8
— IndianPremierLeague (@IPL) April 25, 2019
Post Your Comments