തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി തിരുവന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരന്‍.ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പേര് കണ്ടതോടെയാണ് വഴിപാടിന്റെ കാര്യം ആളുകൾ അറിഞ്ഞത്.
ദിവാകരന്റെ ഭാര്യ ഹേമലതയാണ് ചൊവ്വാഴ്ച അന്നദാനം വഴിപാട് നടത്തിയത്. പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സി ദിവാകരന്‍, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാനം ബുക്കിങ് ചെയ്തത്. സി ദിവാകരന്റെ പേരില്‍ ഇരുപതിനായിരം രൂപ അടച്ചാണ് അന്നദാനം നടന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പൊങ്കാല ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സി ദിവാകരന്‍ പങ്കെടുത്തിരുന്നു. ത്രികോണ മത്സരമാണ് തിരുവന്തപുരത്ത് നടന്നത്. ശബരിമല സ്ത്രീ പ്രവേശനവിഷയം ഉൾപ്പെടെ പ്രചാരണ ആയുധമാക്കിയാണ് പലരും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Post Your Comments