KeralaLatest NewsNews

കാനം രാജേന്ദ്രന് ആക്രാന്തമെന്ന് സി ദിവാകരൻ: പ്രായപരിധിയിൽ പൊള്ളി പാർട്ടി, ഭിന്നത

തിരുവനന്തപുരം: സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. കാനം രാജേന്ദ്രന് ആക്രാന്തമാണെന്നും, ഈ ആക്രാന്തം എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നേതൃത്വത്തിൽ മാറ്റങ്ങള്‍ വരുമെന്നും ദിവാകരൻ വ്യക്തമാക്കി.

പ്രായപരിധിയി സംബന്ധിച്ച കാര്യത്തിൽ പാർട്ടിക്കകത്ത് ഭിന്നത ഉണ്ടെന്ന അഭ്യൂഹം ശക്തമാക്കുന്നതാണ് ദിവാകരന്റെ പ്രസ്താവന. പാർട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ദിവാകരൻ ആവശ്യപ്പെടുന്നു. സിപിഐയിൽ 75 എന്ന പ്രായപരിധി നടപ്പിലാക്കിയാൽ, മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും സംസ്ഥാന കൗൺസിലിൽനിന്നു പുറത്താകും. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു.

അംഗസംഖ്യയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്താണ് 75 വയസ്സ് കമ്മിറ്റികളിലെ വിടപറയൽ പ്രായമായി നിശ്ചയിക്കാൻ സിപിഐ ദേശീയ കൗൺസിൽ തീരുമാനിച്ചത്. പകരം ചെറുപ്പക്കാരുടെ കമ്മിറ്റി പ്രാതിനിധ്യം യുവതലമുറയെ ആകർഷിക്കുമെന്നും അതുവഴി പാർട്ടി വളരുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button