തിരുവനന്തപുരം :കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തി സംസ്ഥാന പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പൊലീസ് ഇപ്പോൾ നടത്തുന്ന അക്രമണങ്ങൾ പാടില്ലാത്തതാണെന്ന് ഞങ്ങൾ പഠിപ്പിച്ചതാണ്. എന്നാൽ, അവർ അത് പഠിക്കുന്നില്ലെന്നും ദിവാകരൻ പറഞ്ഞു. കർഷക സംഘടനകളുടെ രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിപി ഐ നേതാവ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത്.
ഹൈക്കോടതിയും ഇന്ന് പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തെന്മല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ വിമർശനമുന്നയിച്ചത്.
Read Also : ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തലമുടി കൊഴിച്ചിൽ അകറ്റാം
ഇതിനിടെ പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗവും രംഗത്തെത്തിയിരുന്നു. മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്‌പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ല. വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് പൊലീസിനെ അധഃപതിക്കാൻ അനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
Post Your Comments