യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നു പരാതി ഉയര്‍ന്ന കല്ലട ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ഉടമ സുരേഷ് കല്ലട നേരിട്ടു ഹാജരാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കല്ലടയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ചു പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. പുറമേ ഗതാഗത കമ്മിഷണറും അന്വേഷണം നടത്തണം. സുരേഷ് കല്ലടയും വിശദീകരണം നല്‍കണം.
കൊച്ചി : മധ്യവേനലവധിക്കാലത്ത് യാത്രക്കാരില്‍ നിന്ന് അമിതതുക ഈടാക്കി സര്‍വീസ് നടത്തിയിരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് തിരിച്ചടി. ഇതുവരെ 300 ബസുകള്‍ക്കെതിരെ നടപടി എടുത്തു. ഏജന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 46 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കുകയെ ചെ്തു. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം അവസാനിച്ചു.
മോട്ടോര്‍വാഹന വകുപ്പ് പരിശോധന തുടരുകയാണ്. കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സെന്ന പേരിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയാണ് മോട്ടോര്‍വാഹന വകുപ്പ് സ്വീകരിയ്ക്കുന്നത്.
Post Your Comments