വയനാട്: വയനാട്ടിലെ തൊവരിമലയില്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കുന്നു. രണ്ടു ദിവസം മുമ്പ് ഭൂരഹിതരായ ആയിരത്തലധികം കുടുംബങ്ങളാണ് തൊവരിമലയില്‍ അവകാശം സ്ഥാപിച്ചത്. സിപിഎംഎല്ലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഹെക്ടര്‍ ഭൂമിയിലായിരുന്നു കയ്യേറ്റം. പോലീസും വനംവകുപ്പും ചേര്‍ന്നാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. അതേസമയം സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അവിടെയുള്ള മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിക്കുകയാണ്. അതേസമയം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
Post Your Comments