കാസര്‍കോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘര്‍ഷം. കാസര്‍കോട് തെക്കില്‍ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ 27ാം നമ്ബര്‍ ബൂത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. തെക്കില്‍ ഫെറിയിലെ പഴയ വളപ്പില്‍ ഹൗസില്‍ ഖാദര്‍ കുഞ്ഞിയുടെ മകന്‍ ടി പി സുബൈര്‍(46), തെക്കില്‍ ഫെറിയിലെ ടി എ മുഹമ്മദിന്റെ മകന്‍ തായല്‍ ഹൗസില്‍ ടി എ അസ്‌ലം(44), തെക്കില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ പി എ ഷഫീഖ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മിക്ക പോളിങ് ബൂത്തുകളിലും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത് .നേരത്തെ കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബി.ജെ.പി ബൂത്ത് ഏജന്റിനെഉദുമ എം.എല്‍എ കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം ഉയർന്നിരുന്നു. കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു.
ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.
Post Your Comments