പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ പരാതി. റാന്നി 109-ാം ബൂത്ത് നമ്പര്‍ പോളിംഗ് ബൂത്ത് പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെയാണ് പരാതി. ബൂത്തിലെ അന്ധരായ വോട്ടര്‍ മാരുടെ വോട്ടുകള്‍ ഇദ്ദേഹം സ്വന്തം നിലയ്ക്കചെയ്തുവെന്നാണ് പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
അതേസമയം കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തുവെന്ന് യുഡിംഫിന്റെ ആരോപണം. കായംകുളത്തെ സിപിഐ കൗണ്‍സിലറായ അബ്ദുള്‍ ജലീല്‍ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതുസംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കായംകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും അബ്ദുള്‍ ജലീല്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. 82-ാംമത് ബൂത്തില്‍ 636-ാം ക്രമനമ്പറായും 89-ല്‍ 800-ാം ക്രമ നമ്പറുമായി വോട്ട് ചെയ്തെന്നാണ് ആരോപണം.
Post Your Comments