ന്യൂഡല്‍ഹി: എന്‍.ഡി. തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂര്‍വയെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്തത്. വീട്ടില്ത്തന്നെയുള്ളയാളാകാം കൊല നടത്തിയതെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് രോഹിതിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് രോഹിത് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രോഹിത് തിങ്കളാഴ്ച വീട്ടിലേക്ക് വന്നത് വളരെ അസ്വസ്ഥനായാണ് എന്നാണ് ജോലിക്കാർ മൊഴി നൽകിയത്. തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടുവരെ ഉറങ്ങിയ രോഹിതിനെ ആരും ഉണര്‍ത്താന്‍ ശ്രമിച്ചില്ല. അതേസമയം രോഹിതിന്റെ അമ്മയും അപൂർവയ്ക്കെതിരെ രംഗത്തെത്തുകയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് നാലുവരെ ഉറങ്ങുകയാണെന്നുകണ്ടിട്ടും ആരും രോഹിതിനെ വിളിച്ചുണര്ത്താഞ്ഞത് എന്തുകൊണ്ടെന്നാണ് അമ്മ ഉജ്ജ്വല ചോദിക്കുന്നത്. വൈകിട്ട് മകനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷീണംകാരണം ഭക്ഷണം കഴിച്ച് ഉറങ്ങിയെന്നാണ് അപൂര്‍വ പറഞ്ഞതെന്ന് ഉജ്ജ്വല പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.30ന് തിലക് ലെയിനിലേക്ക് പോയ ഞാന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരിച്ചെത്തിയത്. കാലില്‍ വേദനയുള്ളതിനാല്‍ അപ്പോള്‍ത്തന്നെ ഞാന്‍ ആശുപത്രിയിലേക്ക് പോയി. മകനെ അന്വേഷിച്ചപ്പോൾ രോഹിത് ഉറങ്ങുകയായതിനാല്‍ ശല്യപ്പെടുത്തേണ്ടെന്നാണ് അവള് പറഞ്ഞതെന്നും അമ്മ പറയുന്നു.
Post Your Comments