കൊളംബോ: ശ്രീലങ്കയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്ത് ആക്രമണം ചെറുക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ കൈക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 22 ന് മുന്‍പ് ശ്രീലങ്കയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നു.
ത്വവീദ് ജമാഅത്ത് എന്ന സംഘടന ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് കണ്ടെത്തിയത്. ആക്രമണത്തിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ ശ്രീലങ്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണെന്നും ഇവര്‍ക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിരുന്നോയെന്നത് അന്വേഷിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. സ്‌ഫോടന പരമ്പരകളില്‍ 290 പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments