Latest NewsKerala

തീകൊളിത്തി കൊല ഇതിന് അറുതി ഇല്ലേ ?? കൊല്ലത്ത് മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയയെ തീകൊളുത്തി കൊന്നു

കൊല്ലം : കൊല്ലത്ത് മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തി കൊന്നു. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭ ര്‍ത്താവ് രാജന്‍ മായയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ മായയെ കൊട്ടാരക്കര ആശുപത്രിയില്‍ പ്രാഥമിക ശുഷ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മരിച്ചു. അച്ഛന്‍ അമ്മയുമായി മദ്യപിച്ചെത്തി എപ്പോഴും വഴക്കിടാറുണ്ടെന്ന് ഇവരുടെ മകള്‍ പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button