Latest NewsKuwaitGulf

മരുന്ന് വിപണിയില്‍ പുതിയ സംവിധാനവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : മരുന്ന് വിപണിയില്‍ പുതിയ സംവിധാനവുമായി കുവൈറ്റ് . വ്യാജ മരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും ബാര്‍കോഡ് സംവിധാനം നടപ്പാക്കുന്നു. ഇതിനായി ജി.എസ് വണ്‍ ഫൗണ്ടേഷനുമായി ആരോഗ്യമന്ത്രാലയം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വ്യാജ മരുന്നുകളുടേ വ്യാപനം തടയുന്നതിനായാണ് പുതിയ സംവിധാനം.

മരുന്നുകളും ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ഉല്‍പ്പന്നങ്ങളുടെയും നീക്കം സുതാര്യമാക്കാന്‍ കേന്ദ്രീകൃത ബാര്‍കോഡ് സംവിധാനം സഹായകമാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. നിന്ന് ഉപയോക്താക്കളില്‍ എത്തുന്നതുവരെയുള്ള ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കാനും വ്യാജമരുന്നുകള്‍ വിപണിയിലെത്തുന്നത് തടയാനും സംവിധാനം വഴി സാധിക്കുമെന്നു ആരോഗ്യമന്ത്രാലയത്തിലെ മെഡിസിന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമുള്ള ഘട്ടങ്ങളില്‍ മരുന്നുകള്‍ പിന്‍വലിക്കണമെങ്കിലും കേന്ദ്രീകൃത ബാര്‍കോഡ് സഹായകമാകും. അന്താരാഷ്ട്ര ഏജന്‍സിയായ ജി.എസ് -1 ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനിടെ മന്ത്രാലയത്തിന്റെ അറിവോടെയല്ലാതെ കോസ്മറ്റിക് ക്രീമുകള്‍ വില്‍പ്പന നടത്തിയ ഫാര്‍മസിക്കെതിരെ അധികൃതര്‍ നടപടി ആരംഭിച്ചു. ഹവല്ലിയിലെ സ്വകാര്യ ഫാര്‍മസിക്കെതിരെയാണ് നടപടി. ക്രീമുകള്‍ ഒരു അറബ് രാജ്യത്തു നിന്ന് കള്ളക്കടത്തു വഴി എത്തിച്ചതാണെന്നു കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button