ഡല്‍ഹി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോറെന്ന് സുപ്രീംകോടതി കണ്ടെത്തിയതെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ബിജെപിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നോട്ടീസ് അയച്ചത്.നേരത്തെ സുപ്രീം കോടതിയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments