Election NewsKeralaLatest NewsIndiaEntertainmentElection 2019

സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഭാര്യയും മകനും സഹപ്രവർത്തകരും എത്തിയപ്പോൾ കെ സുരേന്ദ്രനായി നടി ജലജയും എം ആർ ഗോപകുമാറും സംഘവും : തൃശ്ശൂരിലെയും പത്തനംതിട്ടയിലെയും എന്‍ഡിഎ പ്രചാരണത്തിന് താര പകിട്ടേറുന്നു

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച്‌ ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും രംഗത്തിറങ്ങി. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാധികയും മകനും ഒരുമിച്ചാണ് പ്രചാരണത്തിനിറങ്ങിയത്.

സുരേഷ് ഗോപിക്ക് വോട്ട് തേടി സിനിമാതാരങ്ങളും ഇന്ന് രംഗത്തെത്തിയിരുന്നു. സിനിമാതാരങ്ങളായ പ്രിയ വാര്യരും ബിജു മേനോനും സുരേഷ് കുമാറും അടക്കം വലിയ താരനിരയാണ് സുരേഷ്‌ഗോപിക്ക് വോട്ട് തേടി തൃശൂരിലെ വോട്ടര്‍മാര്‍ക്കിടെ എത്തിയിരുന്നത്. അതെ സമയം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും താര പ്രഭ ഏറുകയാണ്.

എവിടെ ചെന്നാലും സുരേന്ദ്രന് കിട്ടുന്ന സ്വീകാര്യത സ്ത്രീകളുടെ കൂട്ടം ഒക്കെ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതെ സമയം ഇവിടെ സിനിമാ സീരിയൽ താരങ്ങളും പ്രചരണത്തിനായെത്തി. പ്രശസ്ത നടൻ എംആർ ഗോപകുമാർ, പ്രശസ്ത നടി ജലജ കൃഷ്ണകുമാർ തുടങ്ങിയവരുടെ സംഘമാണ് കെ സുരേന്ദ്രന് പിന്തുണയുമായി പ്രചാരണത്തിന് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button