Latest NewsElection NewsKeralaElection 2019

ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹി​മ മ​ന​സി​ലാ​ക്കി മോദി സംസാരിക്കണം : വിമർശനവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹി​മ മ​ന​സി​ലാ​ക്കി മോദി സംസാരിക്കണം. ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച്‌ പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്ക​രുത്. ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ക​രു​തേ​ണ്ട​യെ​ന്നും അദ്ദേഹം വിമർശിച്ചു.

അ​യ്യ​പ്പ​ന്‍റെ​യും ശ​ബ​രി​മ​ല​യു​ടേ​യും പേ​രു​പ​റ​ഞ്ഞ് അ​ത്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​പ്പി​ക്കാ​മെ​ന്ന് മോ​ദി​യും അ​മി​ത് ഷാ​യും ബി​ജെ​പി​യും മോഹിക്കേണ്ട. ക​ലാ​പ​ഭൂ​മി ആ​ക്കാ​നു​ള്ള ശ്ര​മം ത​ട​യാ​ന്‍ വേ​ണ്ടി​യാണ് ശ​ബ​രി​മ​ല​യി​ല്‍ അ​റ​സ്റ്റ് ന​ട​ന്ന​ത്. അ​ക്ര​മം കാ​ണി​ക്കാ​ന്‍ ആ​ര് പു​റ​പ്പെ​ട്ടാ​ലും അ​ഴി​യെ​ണ്ണേ​ണ്ടി വരും.  ശ​ബ​രി​മ​ല​യെ ഉ​ന്ന​ത​മാ​യ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെ​ന്നും അ​തി​വേ​ഗം ഇ​ത് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button