ബാങ്കോക്: നടുക്കടലില്‍, തീരത്ത് നിന്ന് 220 കിലോമീറ്റര്‍ അകലെ ജീവന് വേണ്ടി തുടിച്ച ഒരു പട്ടിക്കുട്ടിയെ രക്ഷിച്ച് എണ്ണ ഖനനം ചെയ്യുന്ന കപ്പലിലെ തൊഴിലാളികൾ. ജീവനക്കാര്‍ നന്നേ ബുദ്ധിമുട്ടി നായ്ക്കുട്ടിയെ കപ്പലിലെത്തിച്ചു. വെള്ളവും ഭക്ഷണവും നല്‍കിയതോടെ അവന് തൊഴിലാളികളുടെ സുഹൃത്തായി. സ്നേഹത്തോടെ അവര്‍ അവനെ ബൂണ്‍റോഡ് എന്ന് പേരിട്ടു. തൊഴിലാളികള്‍ നാടുമായി ബന്ധപ്പെട്ട് അവന് കരയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ചയോടെ ദക്ഷിണ തായ്ലന്ഡിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇതോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ബൂണ്‍റോഡിനെക്കുറിച്ചെഴുതി. വാര്‍ത്തയായതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് അവനെ ദത്തെടുക്കാനുള്ള വാഗ്ദാനമെത്തിയിരിക്കുകയാണ്.
Post Your Comments