ഏകദിന ലോകകപ്പിനുള്ള ആസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തി എന്നതാണ് പ്രത്യേകത.
ഇരുവരും ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ടീമിലേക്ക് എത്തുന്നത്. എന്നാല്‍ മടങ്ങിവരവില്‍ സ്മിത്തിന് നായകസ്ഥാനം ഇല്ല.ഇന്ത്യ-പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഏകദിന പരമ്പര സ്വന്തമാക്കിയ ഫിഞ്ചിനെ നായകസ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.
പീറ്റര്‍ഹാന്‍സ്‌കോമ്പ്, ജോഷ് ഹെസല്‍വുഡ് എന്നിവര്‍ക്ക് ടിമിലിടം നേടാനായില്ല. ഇതില്‍ ഹാന്‍ഡ്സ്‌കോമ്പിനെ പുറത്താക്കിയതാണ് ഏവരെയും അമ്പരപ്പിച്ചത്. ഇന്ത്യ-പാകിസ്താന്‍ പരമ്പരകളില്‍ മികച്ചഫോമിലായിരുന്നു ഹാന്‍ഡ്സ്‌കോമ്പ്.
BREAKING: Australia name their #CWC19 squad! pic.twitter.com/jmz7KhPKxA
— ICC Cricket World Cup (@cricketworldcup) April 15, 2019
ഷോണ്‍ മാര്‍ഷ് ടീമിലിടം നേടിയിട്ടുണ്ട്. ബൗളിങ് വിഭാഗത്തിന് കരുത്തുകൂട്ടാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിയെത്തിയപ്പോള്‍ സ്പിന്നര്‍മാരായി ആദം സാമ്പ, നഥാന്‍ ലയോണ്‍ എന്നിവരാണുള്ളത്.
ആസ്ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച്(നായകന്‍) ജേസണ്‍ ബെഹ്രണ്ടോഫ്, അലക്സ് കാരി(വിക്കറ്റ് കീപ്പര്‍)നഥാന്‍ കോള്‍ട്ടര്‍ നെയില്‍, പാറ്റ് കമ്മിന്‍സ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വല്‍, ജൈ റിച്ചാഡ്സണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ, മിച്ചല്‍സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്.
Post Your Comments