പഞ്ചാബ് : ഈ സീസൺ ഐപിഎല്ലിൽ ആദ്യ ആദ്യ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. എട്ടു വിക്കറ്റിനാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 173 റൺസ്, റോയൽ ചലഞ്ചേഴ്സ് അനായാസം മറികടന്നു. 19.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് സ്വന്തമാക്കി.
YAARE BARALI! YENE BARALI! YELLE BARALI! OUR SEASON STARTS NOW! #playBold #KXIPvRCB #VIVOIPL2019 pic.twitter.com/29BW8VDodC
— Royal Challengers Bangalore (@RCBTweets) April 13, 2019
നായകൻ വിരാട് കോഹ്‌ലി (53 പന്തില്‍ 67), ഡിവില്ലിയേഴ്‌സ് (38 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ബെംഗളൂരുവിന്റെ ജയം എളുപ്പമാക്കിയത്. ബാംഗ്ലൂരിന് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിസ് ഗെയിലിന്റെ(99) കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. മന്‍ദീപ് സിങ് 18 റണ്‍സുമായി പുറത്താവാതെ നിന്നു. കെ.എല്‍ രാഹുല്‍ (18), മായങ്ക് അഗര്‍വാള്‍ (15), സര്‍ഫറാസ് ഖാന്‍ (15), സാം കറന്‍ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.
Not the result we wanted tonight! ?#SaddaPunjab #KXIPvRCB #VIVOIPL #KXIP pic.twitter.com/UdwnV5uuRB
— Punjab Kings (@PunjabKingsIPL) April 13, 2019
ഈ മത്സരം പിന്നിടുമ്പോൾ രണ്ടു പോയിന്റ് സ്വന്തമാക്കാൻ റോയൽ ചലഞ്ചേഴ്‌സിനു സാധിച്ചെങ്കിലും പട്ടികയിലെ അവസാന സ്ഥാനത്തു നിന്ന് കരകയറാൻ ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചാലെ സാധിക്കു. എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്.
A victory at Mohali as @RCBTweets register their first win of the #VIVOIPL 2019 season ?? pic.twitter.com/yESiuz1KAl
— IndianPremierLeague (@IPL) April 13, 2019
A victory to cherish for the @RCBTweets here in Mohali ?? pic.twitter.com/vdUitnvd4R
— IndianPremierLeague (@IPL) April 13, 2019
Mr. 360 adjudged the Man of the Match for his knock of 59* off 38 deliveries. Top knock, ABD ?? pic.twitter.com/i6Go8z5vZi
— IndianPremierLeague (@IPL) April 13, 2019
Post Your Comments