മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ജാഫറിന്റെ പിന്മാറ്റം. മെഗാലേലത്തിന് മുമ്പായി രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളും പേസര്‍ അര്‍ഷ്ദീപ് സിംഗുമാണ് പഞ്ചാബ് നിലനിർത്തിയ താരങ്ങൾ. മായങ്കിന് 14 കോടിയും അര്‍ഷ്ദീപിന് നാല് കോടിയുമാണ് പ്രതിഫലം.
12,13 തിയതികളിലാണ് മെഗാലേലം നടക്കുക. ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. എത്ര മണി വരെ ഇതു നീണ്ടുനില്ക്കുമെന്നു വ്യക്തമല്ല. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്.
Read Also:- ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
Post Your Comments