Election NewsLatest NewsElection 2019

ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ എന്റെ നാവിനും, ഹൃദയത്തിനും സ്വാതന്ത്ര്യമില്ലെന്നു സുരേഷ് ഗോപി,ശരണം വിളിച്ച്‌ വോട്ടര്‍മാര്‍

ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞ ശൈലിയിലാണ് സുരേഷ് ഗോപി.

എല്ലാ ശരിയാക്കാനെത്തിയവരെ മൊത്തത്തില്‍ നേരെയാക്കേണ്ടി വരുമെന്ന് നടന്‍ സുരേഷ് ഗോപി. അവര്‍ അര്‍ഹമായ ശിക്ഷ ദൈവം നല്‍കും. അത് വിശ്വാസികളുടെ വിശ്വാസമാണ്. ആ ദൈവത്തിന്റെ പേര് പറയാന്‍ എന്റെ നാവിനും, ഹൃദയത്തിനും സ്വാതന്ത്ര്യമില്ല. അത് എന്റെ ദുരന്തമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ശരണം വിളികളോടെയാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍ ചുറ്റുമുണ്ടായിരുന്ന വോട്ടര്‍മാര്‍ സ്വീകരിച്ചത്.

ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞ ശൈലിയിലാണ് സുരേഷ് ഗോപി. എവിടെ ചെന്നാലും അമ്മമാരുടെ കൂട്ടമാണ് കാണാനാവുന്നത്. ഏതു രാത്രിയിലും സുരേഷ് ഗോപിയെ സ്വീകരിക്കാൻ ജനങ്ങൾ കാത്തു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. പുന്നയൂര്‍ക്കുളത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button